നെടുമങ്ങാട് :കൊവിഡിനെ ചെറുക്കാൻ കോൺഗ്രസ്‌ പ്രവർത്തകർ കർമ്മനിരതരായി ജനങ്ങളോടൊപ്പം പ്രവർത്തന രംഗത്ത് ഉണ്ടാകണമെന്ന് അഡ്വ.അടൂർ പ്രകാശ് എം.പി.ആനാട് പഞ്ചായത്തിലെ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 1,001 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചുള്ളിമാനൂർ മൈലമൂട്ടിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആനാട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ആർ.അജയകുമാറിൻറെ അദ്ധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ആനാട് ജയൻ, ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് ജി.പുരുഷോത്തമൻ നായർ,ആനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ആനാട് സുരേഷ്,ആർ.ജെ മഞ്ജു,ഹുമയൂൺ കബീർ,ഫാ.സന്തോഷ്‌ രാജ്,ചുള്ളിമാനൂർ അക്ബർ ഷാൻ,ഇര്യനാട് രാമചന്ദ്രൻ,ആറാംപള്ളി വിജയരാജ്,എം.എൻ ഗിരി, വഞ്ചുവം അമീർ,ആനാട് പി.ഗോപകുമാർ,അബിൻ ഷീരജ് നാരായൺ,വഞ്ചുവം അഭിലാഷ് എന്നിവർ നേതൃത്വം നൽകി.