ആറ്റിങ്ങൽ: ലോക്ക് ഡൗണിൽ മൂന്ന് മുക്ക് മുതൽ ടി.ബി ജംഗ്ഷൻ വരെയുള്ള 3.10 കിലോ മീറ്റർ പാത നാലുവരിയാക്കലിനുള്ള ജോലികൾ നടക്കവെ വികസന പുരോഗതി വിലയിരുത്താൻ അവലോകന യോഗം ചേർന്നു. മൂന്നു മേഖലകളായി തിരിച്ചാണ് നിർമ്മാണം. കച്ചേരി നട മുതൽ പൂവമ്പാറ ഹോമിയോ ആശുപത്രി വരെയുള്ള ഓട നിർമ്മാണം പൂർത്തിയാക്കിയെന്നും കെ.എസ്.ആർ.ടി.സി മുതൽ മൂന്നു മുക്ക് വരെയുള്ള ഓട നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ബി.സത്യൻ എം.എൽ.എ പറഞ്ഞു. വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന കാര്യത്തിൽ കെ.എസ്.ഇ.ബി.യുമായി ധാരണയിലെത്തി.ലേലം ഉറപ്പിക്കാത്ത മരങ്ങൾ പുനർ ലേലം നടത്തി മുറിച്ചു മാറ്റും.റവന്യു,ദേശീയപാത,കെ.എസ്.ഇ.ബി,പൊലീസ്,വാട്ടർ അതോറിറ്റി,ബി.എസ്.എൻ.എൽ അധികൃതർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.