കാസർകോട്: കാസർകോട് ജില്ലയിൽ കൊവിഡ് ഭേദമായി ഇന്ന് മൂന്ന് പേർ ആശുപത്രി വിടും. ബാധിയെടുക്ക മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ചികിത്സയിലുള്ള മൂന്ന് പേരാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇനി 11 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. നേരത്തെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുണ്ടായിരുന്നത് കാസർകോടായിരുന്നു. കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കാൻ സാധിച്ചെങ്കിലും ഇന്നലെയും ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.