തിരുവനന്തപുരം:ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കലാ പരിശീലനം നൽകാനായി നഗരസഭയും മാജിക് പ്ലാനറ്റും ചേർന്ന് നടത്തുന്ന ഡിഫറന്റ് ആർട്ട് സെന്ററിലെ നൂറോളം വിദ്യാർത്ഥികൾക്ക് മേയർ കെ.ശ്രീകുമാറിന്റെയും മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെയും നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്‌തു. ലോക്ക് ഡൗണിൽ ഇവർക്ക് ഓൺലൈനായും കലാപരിശീലനം നൽകുന്നുണ്ട്. വിദ്യാർത്ഥികൾക്ക് എല്ലാ മാസവും 5000 രൂപ വീതം മാജിക് പ്ലാനറ്റ് സ്റ്റൈപ്പൻഡ് നൽകുന്നുണ്ട്. മേയ് ഒന്നിന് ഓൺലൈൻ ക്ലാസുകളുടെ വിപുലീകരണം നടൻ മോഹൻലാൽ നിർവഹിക്കുമെന്ന് മുതുകാട് അറിയിച്ചു.