behra

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് പൊതുജനങ്ങളും പൊലീസ് ഉദ്യോഗസ്ഥരും സമർപ്പിക്കുന്ന അപേക്ഷകളിലും പരാതികളിലും ഇ-മെയിൽ, എസ്.എം.എസ് സന്ദേശങ്ങളിലൂടെ മറുപടി നൽകാൻ സംവിധാനമൊരുങ്ങി. ഇതിന് ആവശ്യമായ നിർദ്ദേശം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പൊലീസ് ആസ്ഥാനത്തെ എല്ലാ വിഭാഗങ്ങൾക്കും നൽകി. അപേക്ഷയിൽ സ്വീകരിച്ച നടപടികളായിരിക്കും മറുപടിയിൽ ഉൾപ്പെടുത്തുക. സർവീസ് സംബന്ധമായി പരാതി നൽകുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഇനിമുതൽ ഇത്തരത്തിലാകും മറുപടി ലഭിക്കുക. പൊലീസ് ആസ്ഥാനത്ത് നടപ്പാക്കുന്ന പരിഷ്കാരം

അധികം വൈകാതെ തന്നെ ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസുകളിലേയ്ക്കും മറ്റു പൊലീസ് ഓഫീസുകളിലേയ്ക്കും വ്യാപിപ്പിക്കും. പരാതി നൽകാനെത്തുന്നവരിൽ നിന്ന് ഫോൺ നമ്പറും ഇ-മെയിൽ ഐഡിയും സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.