pic

കാസർകോട്: കൊവിഡ് രോ​ഗികളുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. കാസർകോട്ടെ വീടുകളിൽ എത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. രോ​ഗികളുടെ വിവരങ്ങൾ തേടി സ്വകാര്യ കമ്പനികളിൽ നിന്നും ഫോൺ കോളുകൾ ലഭിച്ചവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

അതിനിടെ കാസർകോട്ടെ കൊവിഡ് രോഗികളെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചത് ബംഗളുരുവിലുള്ള സ്വകാര്യ കമ്പനിയെന്ന സൂചന ലഭിച്ചിട്ടുണ്ട്. വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനിയാണിത്. സഞ്ജയ് റൗത് കുമാർ , തപസ്വിനി റൗത് എന്നിവരാണ് കമ്പനിയുടെ ഉടമസ്ഥർ.

കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ ചികിത്സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ചില സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിളിക്കുന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതോടെപ്പം ചിലര്‍ക്ക് ബംഗുളുരുവിലെ കൊവിഡ‍് സെല്ലില്‍ നിന്നെന്ന് പരിചയപ്പെടുത്തിയും ഫോൺ കോളുകള്‍ വന്നു.