ചണ്ഡിഗഢ് : പഞ്ചാബിൽ രണ്ടാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടിയതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അറിയിച്ചു. ദിവസവും രാവിലെ 7 മുതൽ 11 വരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കില്ല. ഈ സമയത്ത് ആളുകൾക്ക് പുറത്തിറങ്ങാമെന്നും കടകൾ തുറന്നു പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
11 മണിയോടെ എല്ലാവരും തിരികെ വീടുകളിൽ പ്രവേശിച്ച് നിയന്ത്രണങ്ങൾ പാലിക്കണം. സംസ്ഥാനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം ലോക്ക്ഡൗൺ തുടരണമോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 322 കൊവിഡ് ബാധിതരാണ് സംസ്ഥാനത്തുള്ളത്.