കരിച്ചൽ: കരിച്ചൽ നവോദയ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 150 നവോദയ കുടുംബാംഗങ്ങൾക്കുള്ള ധാന്യ- പച്ചക്കറി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കാഞ്ഞിരംകുളം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. വിജയൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ശശികുമാർ, സെക്രട്ടറി എം. രാജേന്ദ്രൻ, ട്രഷറർ കെ. സുശീലൻ, ജോയിന്റ് സെക്രട്ടറി ബി. രാജീവ് എന്നിവർ പങ്കെടുത്തു.