ചെന്നൈ: ചെന്നൈയിൽ ഓൺലൈൻ ഫുഡ് ഡെലിവറി നടത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. അർബുദരോഗിയായ ഇയാളുടെ പിതാവ് കൊവിഡിനെതുടർന്ന് കഴിഞ്ഞ ബുധനാഴ്ച മരിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് യുവാവിന്റെ പരിശോധനാ ഫലം ലഭിച്ചത്. ഏപ്രിൽ 22 വരെ യുവാവ് ചെന്നൈ നഗരത്തിൽ ഫുഡ് ഡെലിവറി ചെയ്തിരുന്നു. ഇയാളുമായി സമ്പർർക്കം പുലർത്തിയ 130 പേരെ കണ്ടെത്താൻ ശ്രമം തുടങ്ങി.
നഗരത്തിലെ കാൻസർ ആശുപത്രിയിൽ നിന്നായിരിക്കാം പിതാവിന് കൊവിഡ് ബാധയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ മറ്റ് ആറ് പേർക്കും കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.