വെമ്പായം: കൊവിഡ് തകർത്തത് മലയാളിയുടെ വിവാഹ സങ്കല്പങ്ങളെ കൂടിയാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലാതെ സകലരും വ്യത്യസ്ത ആചാരങ്ങളിൽ ആഡംബര പൂർവം നടത്തിയിരുന്ന വിവാഹങ്ങൾക്കാണ് ഇപ്പോൾ ലോക്ക് വീണിരിക്കുന്നത്. പുതുതലമുറ സ്ത്രീ ധനത്തിൽ നിന്നൊക്കെ മാറി ചിന്തിച്ചപ്പോഴും ആഡംബരത്തിലും ആഘോഷങ്ങളിലും യാതൊരു കുറവും വരുത്തിയിരുന്നില്ല. പലപ്പോഴും ഈ ആഘോഷങ്ങൾ അതിരു കടന്നിട്ടുണ്ടെങ്കിലും അതൊക്കെ " ന്യൂ ജൈൻ തമാശയായേ പഴയ തലമുറ കണ്ടിരുന്നുള്ളൂ. ഒരു കാലത്ത് വീടുകളിൽ തന്നെ പന്തൽക്കെട്ടി നടത്തിയിരുന്ന വിവാഹങ്ങൾ പിന്നീട് ആഡിറ്റോറിയങ്ങളിലേക്ക് മാറ്റപ്പെട്ടു. ഓരോരുത്തരുടെയും പ്രതാപവും പ്രൗഡിയും വിളിച്ചോതുന്ന സ്ഥലങ്ങളായി മാറി ഓരോ ആഡിറ്റോറിയങ്ങളും. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കപ്പെട്ടപ്പോൾ നിശ്ചയിച്ചുറപ്പിച്ച പല വിവാഹങ്ങളും ആളും ആരവവും ഇല്ലാതെ ചടങ്ങുകളായി ഒതുങ്ങി. ഇത്തരത്തിൽ വിവാഹങ്ങൾ വീടുകളിൽ ചടങ്ങുകളായി