തദ്ദേശ പ്രതിനിധികളെ ഒഴിവാക്കി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം അടുത്ത ഒരു വർഷത്തേക്ക് 30 ശതമാനം വെട്ടിക്കുറയ്ക്കാനായി ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ഒഴിവാക്കി. അവർക്ക് ലഭിക്കുന്നത് തുച്ഛമായ അലവൻസ് ആയതിനാലും ഭൂരിപക്ഷം പേരും ഒരു മാസത്തെ അലവൻസ് തുക നൽകിക്കഴിഞ്ഞതിനാലുമാണിത്. സംഭാവന ചെയ്യാത്തവർക്ക് ഇനിയും നൽകാം.

മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നത് നിയമസഭ പാസാക്കിയ ശമ്പളവും ബത്തയും നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതിൽ മാറ്റം വരുത്തണമെങ്കിൽ നിയമനിർമാണം വേണം.