kuwait-

കുവൈറ്റ്: പൊതുമാപ്പ് രജിസ്‌ട്രേഷന് നിശ്ചയിച്ച കാലപരിധി നാളെ അവസാനിക്കും.വിവിധ രാജ്യങ്ങളുടെ എംബസികൾ തീയതി നീട്ടണമെന്ന് കുവൈറ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുലക്ഷത്തിലേറെ അനധികൃത താമസക്കാരാണ് കുവൈറ്റിലുള്ളത്. ഇതിൽ 22000ത്തോളം പേർ മാത്രമേ ഇതുവരെ പൊതുമാപ്പിന് രജിസ്റ്റർ ചെയ്തിട്ടുള്ളൂ.

രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെയാണ് പ്രവർത്തന സമയം എന്നാണ് അറിയിപ്പെങ്കിലും കർഫ്യൂ കാരണം ഉച്ചക്ക് ഒരുമണിക്കു മുമ്പ് നടപടികൾ അവസാനിപ്പിക്കുന്നുണ്ട്. നാലുകേന്ദ്രങ്ങൾ മാത്രമാണ് രജിസ്‌ട്രേഷനുള്ളത്. പുരുഷന്മാർക്ക് ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ നഈം ബിൻ മസൂദ് ബോയ്സ് സ്‌കൂൾ എന്നിവിടങ്ങളിലും സ്ത്രീകൾക്ക് ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽമുതന്ന ബോയ്സ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 200ലെ റുഫൈദ അൽ അസ്ലമിയ ഗേൾസ് സ്‌കൂൾ എന്നീ നാല് സെന്ററുകളിലാണ് രജിസ്‌ട്രേഷൻ.