വെഞ്ഞാറമൂട് : കിണർ വൃത്തിയാക്കുന്നതിനിടെ പക്ഷാഘാതംവന്ന ആളിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.കിണറ്റിൽ ഇറങ്ങിയ ഉടയാൻപാറ സ്വദേശി സുനിൽകുമാർ (48) ആണ് പക്ഷാഘാതം വന്നു കിണറ്റിൽ പെട്ടുപോയത്.നെല്ലനാട് ഉടയൻ പാറ രാധാകൃഷ്ണൻ നായരുടെ വീട്ടിലെ കിണർ വൃത്തിയാക്കുമ്പോഴാണ് സംഭവം. ഉടമസ്ഥൻ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ്, ഇയാളെ സമീപത്തുള്ള ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ നസീർ, രാജേന്ദ്രൻ നായർ, നിഷാന്ത്, സനൽ, ദിനു എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.