നെടുമങ്ങാട് :താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ചീഞ്ഞതും ഉപയോഗ യോഗ്യമല്ലാത്തതുമായ മത്സ്യം വില്പന നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതു തടയാൻ താലൂക്കോഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായും നെടുമങ്ങാട് തഹസിൽദാർ എം.കെ.അനിൽകുമാർ അറിയിച്ചു.കേടായ മത്സ്യം വിൽക്കുന്നവർക്കും ഇവർക്ക് മത്സ്യം നൽകുന്ന മൊത്ത കച്ചവടക്കാർക്കും എതിരെ 2020 -ലെ കേരള എപ്പിഡമിക് ഡിസീസ് കൺട്രോൾ ഓർഡിനൻസ് അനുസരിച്ച് കേസ് എടുക്കും.നഗരസഭ/ ഗ്രാമപഞ്ചായത്ത് ആരോഗ്യ സുരക്ഷാ വിഭാഗം ജീവനക്കാർ അതാത് പ്രദേശങ്ങളിൽ കേടായ മത്സ്യം വിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.പൊതുജനങ്ങളുടെ പരാതികൾ 0472- 2802424 (താലൂക്ക് കൺട്രോൾ റൂം), 9447106725 (ജില്ലാ ഫുഡ്സേഫ്ടി ഓഫീസർ) എന്നീ നമ്പരുകളിൽ അറിയിക്കണം.