പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ മെയ് ആറിന് നടക്കാനിരുന്ന നവഒലി ജ്യോതിർദിന ആഘോഷങ്ങൾ മാറ്റിവയ്ക്കുകയും ഇതിനായി കരുതിയ തുക വിനിയോഗിച്ച് ഒരു ലക്ഷം പേർക്ക് കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം നൽകുമെന്നും ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അറിയിച്ചു. ആശ്രമത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് നവഒലി ജ്യോതിർദിനം. ആശ്രമസ്ഥാപകഗുരു നവജ്യോതി കരുണാകരഗുരുവിന്റെ ചരമ വാർഷികമാണ് നവഒലി ജ്യോതിർദിനമായി അഘോഷിച്ചുവരുന്നത്.