തിരുവനന്തപുരം: 'തുപ്പലേ തോറ്റുപോകും' എന്ന അടിക്കുറിപ്പോടെ ബ്രേക്ക് ദ ചെയിൻ രണ്ടാംഘട്ടം ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കുക, മാസ്ക് ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക, മാസ്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന വസ്തുക്കൾ വലിച്ചെറിയാതിരിക്കുക, യാത്രകൾ പരമാവധി ഒഴിവാക്കുക, വയോധികർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർ യാത്രകൾ ഒഴിവാക്കുക, കഴുകാത്ത കൈകളാൽ കണ്ണ്, മുഖം, മൂക്ക് എന്നിവിടങ്ങളിൽ തൊടാതിരിക്കുക, പോഷകാഹാരങ്ങൾ കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും അടച്ചുപിടിക്കുക മുതലായ നിർദ്ദേശങ്ങൾ ഇതിന്റെ ഭാഗമായി പ്രചരിപ്പിക്കും.