arrest-

ചിറയിൻകീഴ്: വ്യാജ ചാരായം നിർമ്മിച്ച് വില്പന നടത്തുന്ന പ്രതികൾ പൊലീസ് പിടിയിലായി. മുട്ടപ്പലം മാർക്കറ്റിന് സമീപം ചരുവിള വീട്ടിൽ ഷിബു (39), മുടപുരം കാട്ടുമുറാക്കൽ പള്ളിക്ക് സമീപം രമ്യാ ഭവനിൽ സന്തോഷ് ലാൽ (35) എന്നിവരെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴുവിലം കാട്ടുമുറാക്കൽ പൊയ്കവിള രമ്യ ഭവനിലാണ് ഇവർ വ്യാജ ചാരായം നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്നത്. ചിറയിൻകീഴ് ഇൻസ്പെക്ടർ സജീഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സ്റ്റേഷൻ എസ്.ഐ നുജുമുദ്ദീൻ, പ്രൊബേഷൻ എസ്.ഐ അനുലാൽ, സി.പി.ഒമാരായ സുജീഷ്, പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തെ വീടിന്റെ പുറകുവശം കിണറിനു സമീപത്തായി ഒരു അലുമിനിയം കലത്തിൽ 10 ലിറ്ററോളം കോടയും 2 ലിറ്റർ വാറ്റുചാരായം കണ്ടെത്തുകയായിരുന്നു.