തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങളിലൊന്ന് എന്ന നിലയിൽ മാത്രമാണ് ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായി. ചെലവ് വർദ്ധിച്ചു. ശമ്പളം മാറ്റിവയ്ക്കൽ ഉത്തരവിന് നിയമപ്രാബല്യം പോരാ എന്ന് കോടതി ചൂണ്ടിക്കാട്ടിയതിനാലാണ് ഉത്തരവിനനുസൃതമായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.