കാട്ടാക്കട:പൂവച്ചൽ പഞ്ചായത്ത് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലെത്തിയ എം.എൽ.എയോട് മോശം നിലപാട് സ്വീകരിച്ചെന്നാരോപിച്ച് കോൺഗ്രസ് ജനപ്രധിനിധികൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് സമരം നടത്തി.പഞ്ചായത്ത് ഓഫിസ് മുന്നിൽ നടന്ന സമരത്തിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ മൈലോട്ടുമൂഴി വി. ശ്രീകണ്ഠൻ,ആർ.രാഘവലാൽ,പി.മിനി,സുജ,വിജി.രമ്യ,സുനി സോമൻ, ലാൻസി പ്രസന്ന എന്നിവർ നേതൃത്വം നൽകി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ആർ.ഉദയകുമാർ,മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി എന്നിവർ സംസാരിച്ചു.