vilavoorkal

മലയിൻകീഴ്: വേനൽ മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു. വിളവൂർക്കൽ വേങ്കൂർ പറമ്പുംതല പ്രദീപ്കുമാറിന്റെ ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ ഇളകി മാറി ചുവരുകൾ തകരുകയും ചെയ്തു. വീട്ടിൽ ആരും ഇല്ലാത്തതിനാൽ ആളാപായമില്ല. പെരുകാവ് കോണാകോട് മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് വൈദ്യുത ലൈനുകൾ പൊട്ടി റോഡിൽ വീണു. മലയിൻകീഴ് വലിയത്തറയിൽ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപത്ത് മരം വീണ് പാചക പുരയുടെ മേൽക്കൂരയും വലിയറത്തല പുല്ലുവിള ദേവനന്ദനത്തിൽ അശ്വതിയുടെ വീടിന്റെ പുറക് ഭാഗത്ത് നിന്ന തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂരയും തകർന്നു.