ബാലരാമപുരം:യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എം.വിൻസെന്റ് എം.എൽ.എയുടെ സഹായത്തോടെ മംഗലത്തുകോണം,​ഇടുവ മേഖലകളിൽ ആയിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം,​നിയോജകമണ്ഡലം പ്രസിഡന്റ് വെങ്ങാനൂർ ജോയി,​ തുളസീധരൻ,​ഇടുവ ബാലൻ,​ടക്ലസ്,​ഗംഗൻ,​രവി,​പ്രശാന്ത്,​ഷിജു,​പ്രദീപ് എന്നിവർ നേത്യത്വം നൽകി.