mask

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാക്കി. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 290-ാം വകുപ്പ് പ്രകാരം കേസെടുക്കും. 200 രൂപയാണ് പിഴ. കു​റ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വീടുകളിൽ നിർമ്മിച്ച തുണികൊണ്ടുള്ള മാസ്‌ക്, തോർത്ത്, കർച്ചീഫ് എന്നിവയും ഉപയോഗിക്കാം.