ബാലരാമപുരം: നെയ്യാറ്റിൻകര താലൂക്കിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബാലരാമപുരത്ത് കച്ചവടസ്ഥാപനങ്ങൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. പലവ്യഞ്ജനം,​ പച്ചക്കറി,​ ബേക്കറി തുടങ്ങിയ കടകൾ തുറന്ന് പ്രവർത്തിക്കാം. രാവിലെ 7 മുതൽ രണ്ട് വരെയാണ് കടകൾ പ്രവർത്തിക്കാൻ അനുമതിയുള്ളത്. അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് പരിശോധന കർശനമാക്കി. ജനങ്ങൾ സർക്കാരിന്റെയും പൊലീസിന്റെയും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സി.ഐ ജി. ബിനു അറിയിച്ചു.