ബാലരാമപുരം:പ്രതിസന്ധിയിലായ സംസ്ഥാനത്തെ പടക്ക–കരകൗശല തൊഴിലാളികളെ സർക്കാർ പാടെ അവഗണിച്ചെന്ന് പരാതി. വിഷു,​ ഈസ്റ്റർ വിപണി ലോക്ക് ഡൗൺ എടുത്തതോടെ തൊഴിലാളികൾക്ക് വൻ നഷ്ടമാണ് ഉണ്ടായതെന്നും അടിയന്തര സഹായം അനുവദിക്കണമെന്നും കേരള ഫയർ വർക്സ് ലൈസൻസീസ് ആൻഡ് എംപ്ലോയീസ് അസോസിയേഷൻ,​കേരള ഹാൻഡി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ വർക്കേഴ്സ് ആൻഡ് സപ്ലൈയേഴ്സ് യൂണിയനുകളുടെ സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ.ജി.സുബോധൻ,​ ജനറൽ സെക്രട്ടറിമാരായ പുലിയൂർ.ജി.പ്രകാശ്,​ എൻ.വാസുദേവൻ എന്നിവർ ആവശ്യപ്പെട്ടു.