തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ലോക്ക് ഡൗൺ കാലാവധി അവസാനിക്കുന്ന മേയ് മൂന്നിന് ശേഷവും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭായോഗത്തിൽ ധാരണ.

പൊതുഗതാഗതത്തിനുള്ള വിലക്ക് പിൻവലിക്കില്ല. ഇതുസംബന്ധിച്ച കേന്ദ്രത്തിന്റെ മാർഗനിർദ്ദേശങ്ങൾ വന്നശേഷം കൂടുതൽ തീരുമാനമെടുക്കാമെന്നാണ് തീരുമാനം.

കൊവിഡ് വ്യാപനം സംബന്ധിച്ച ആശങ്ക തുടരുകയാണെന്നും പ്രവചിക്കാനാവാത്ത സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നുമാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. അന്യസംസ്ഥാനങ്ങളിൽ നിന്ന് രോഗബാധയുള്ളവരും മറ്റും വരുന്നത് വെല്ലുവിളിയാണ്. ഈ സ്ഥിതിക്ക് വിട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാനം.