തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഇടപെടുന്ന ആശാപ്രവർത്തകർ മുതൽ ചികിത്സിക്കുന്ന ഡോക്ടർ വരെയുള്ളവരുടെ ആരോഗ്യം പ്രധാനമാണ്. അതിനാൽ ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ ഗുണമേന്മയുള്ള പി.പി.ഇ കിറ്റ് ലഭ്യമാക്കുകയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ പ്രത്യേക കർമ്മപദ്ധതികൾക്ക് രൂപം കൊടുക്കുകയും വേണം. ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് പരിശോധന വ്യാപകമായി നടത്തണമെന്ന ഐ.സി.എം.ആർ. നിർദ്ദേശം പാലിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.