തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാനായി നോർക്ക ഏർപ്പെടുത്തിയ വെബ്സൈറ്റിൽ ഇന്നലെ വൈകിട്ട് 5 മണിവരെ 3,20,463 പേർ രജിസ്റ്റർ ചെയ്തു. തൊഴിൽ/താമസ വിസയിൽ 22,3624, സന്ദർശന വിസയിൽ 57,436 പേരും ആശിത്ര വിസയിൽ 20,219, വിദ്യാർത്ഥികൾ 7276, ട്രാൻസിറ്റ് വിസ 691, മറ്റുള്ളവർ11,327 എന്നിങ്ങനെയാണ് കണക്ക്. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരാനായി 56,114, വാർഷികാവധി കാരണം വരാനായി 58,823 പേരും രജിസ്‌‌റ്റർ ചെയ്തു. സന്ദർശന വിസ കാലാവധി കഴിഞ്ഞവർ 41,236, വിസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23,975, ലോക്ക് ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ 9561, മുതിർന്ന പൗരന്മാർ 10,007, ഗർഭിണികൾ 9515, പഠനം പൂർത്തിയാക്കിയവർ 2448, ജയിൽ മോചിതൽ 748, മറ്റുള്ളവർ 10,8520 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. രജിസ്റ്റർ ചെയ്തവരിൽ വിദഗ്ദ്ധധതൊഴിലാളികൾ 49472, അവിദഗ്ദ്ധ തൊഴിലാളികൾ 15,923, ഭരണനിർവഹണ ജോലികൾ ചെയ്യുന്നവർ 10,137, പ്രൊഫഷണലുകൾ 67,136, സ്വയം തൊഴിൽ ചെയ്യുന്ന 24,107, മറ്റുള്ളവർ 153724 എന്നിങ്ങനെയുമാണ്.

ജില്ല തിരിച്ചുള്ള

കണക്ക്

തിരുവനന്തപുരം: 23014, കൊല്ലം: 22575,പത്തനംതിട്ട: 12677, കോട്ടയം: 12220,
ആലപ്പുഴ: 15648, എറണാകുളം: 18489, ഇടുക്കി: 3459, തൃശ്ശൂർ : 40434,
പാലക്കാട്: 21164, മലപ്പുറം: 54280, കോഴിക്കോട്: 40431, വയനാട്: 4478,
കണ്ണൂർ: 36228, കാസർകോട്: 15658.