പാറശാല: ശവക്കല്ലറ തകർത്ത് അസ്ഥികൾ മേഷ്ടിച്ചതായി പരാതി. ചെങ്കൽ വ്ലാത്താങ്കര കാഞ്ഞിരംമൂട് കടവ് വീട്ടിൽ ചെല്ലയ്യൻ നാടാരെ അടക്കം ചെയ്‌തിരുന്ന 35 വർഷം പഴക്കമുള്ള കല്ലറയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ തകർത്തത്. കല്ലറയിലെ അസ്ഥികൾ കാണാതായെന്നും ചെല്ലയ്യന്റെ മകൻ സുര പറഞ്ഞു. സുരയും കൊച്ചുമകൻ രാജേഷും ചേർന്ന് പാറശാല സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.