തിരുവനന്തപുരം: നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പൊലീസ് പരിശോധന തുടരുന്നു. ഇന്നലെ തലസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘനം നടത്തിയ 187 പേർക്കെതിരെ കേസെടുത്തു. 149 വാഹനങ്ങളും പിടിച്ചെടുത്തു. ഹോട്ട് സ്‌പോട്ടുകളായ അമ്പലത്തറ, കളിപ്പാംകുളം വാർഡുകളിലെ അതിർത്തി അടച്ചുള്ള നിയന്ത്രണങ്ങളും തുടരുന്നു. ഒറ്റയക്ക രജിസ്‌ട്രേഷൻ നമ്പരിൽ അവസാനിക്കുന്ന വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങാവൂ എന്ന നിർദ്ദേശം അവഗണിച്ച 73 പേർക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 68 പേർക്കെതിരെയും കേസെടുത്തു.