തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുടുംബവീടായ അമ്പലത്തിൽ വീട്ടിൽ ഇക്കൊല്ലത്തെ കുടുംബസംഗമം ഉപേക്ഷിച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു. ആനയറ കടകംപള്ളിയിൽ എല്ലാ വർഷവും നടത്തിവരാറുള്ള കുടുംബ സംഗമമാണ് ഉപേക്ഷിച്ചത്. ഇതിനായി മാറ്റിവച്ച ഒരുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അമ്പലത്തിൽ വീട്ടിൽ 122 അംഗങ്ങളുണ്ട്.