നെയ്യാറ്റിൻകര: തമിഴ്നാട് അതിർത്തിയായ മേല്പാറയിലും നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട്ടിലും ഓരോ ആൾക്ക് വീതം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര താലൂക്കിൽ ലോക്ക് ഡൗൺ ശക്തമാക്കിയതായി ഡിവൈ.എസ്.പി അനിൽകുമാർ അറിയിച്ചു. താലൂക്കിലെ ഭക്ഷ്യസാധനങ്ങൾ വില്കുന്ന കടകളും തിരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ സ്റ്റോറുകളും മാത്രമേ തുറക്കാൻ പാടുള്ളു. അതും രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 വരെ മാത്രം.നെയ്യാറ്റിൻകര താലൂക്കിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും അടച്ചിടൽ ബാധകമാണ്. അത്യാവശ്യങ്ങൾക്കു മാത്രമേ ആൾക്കാർക്ക് പുറത്തിറങ്ങാനും പാടുള്ളു. മാസ്ക് നിർബന്ധമായും ധരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.