yutube

തിരുവനന്തപുരം: ലോകത്തെ പ്രധാന ചലച്ചിത്ര മേളകളെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക്. പത്ത് ദിവസം നീളുന്ന ചലച്ചിത്ര മേള യൂ ട്യൂബ് വഴിയാണ് കാണികൾക്കു മുന്നിലെത്തുന്നത്. കൊവിഡ് കാലത്തെ മാനസിക സംഘർഷം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഫെസ്റ്റിവെൽ മേയ് 29 മുതൽ ജൂൺ ഏഴ് വരെയാണ്. കാൻ, വെനിസ്, ബെർലിൻ, ലണ്ടൻ, ടൊറന്റോ, ടോക്കിയോ, ട്രിബേക്ക, മുംബയ് തുടങ്ങി പത്തിലേറെ പ്രധാന അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ സംഘാടക സഹകരണം മേളയ്ക്കുണ്ട്. ഈ മേളകളിൽ പ്രദർശിപ്പിക്കുന്നവയിൽ നിന്ന് തിരഞ്ഞെടുത്ത സിനിമകളാണ് യൂ ട്യൂബിൽ സൗജന്യമായി കാണിക്കുക. സ്‌ക്രീനിംഗ് ഷെഡ്യൂൾ അടുത്തയാഴ്ച പുറത്തുവിടും. യൂ ട്യൂബും ട്രിബേക്കാ എന്റർപ്രൈസസും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്.
കൊവിഡ് പ്രതിസന്ധി കാരണം ഇത്തവണ പല ചലച്ചിത്ര മേളകളും നടക്കാനിടയില്ല. കാൻ ഫെസ്റ്റിവൽ ജൂണിലാണ് നടക്കേണ്ടത്. ഇതിനെ തുടർന്നാണ് വെനിസ്, ടൊറന്റോ ഫെസ്റ്റിവെകൾ നടക്കുന്നത്.