തിരുവനന്തപുരം:എസ്.കെ ഹോസ്പിറ്റലിലെ ജീവനക്കാരിൽ ആർക്കും നിലവിൽ കൊവിഡ് -19 ലക്ഷണങ്ങളില്ലെന്നും ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും 24 മണിക്കൂറും പ്രവർത്തനസജ്ജമാണെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ.ഡി.ഹരിപ്രസാദ് അറിയിച്ചു. മാർച്ച് 22ന് ആശുപത്രിയിൽ നിന്ന് അവധിയെടുത്തുപോയ ആരോഗ്യപ്രവർത്തകന് കൊവിഡ് സ്ഥിരീകരിക്കുകയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയും ചെയ്തതാണ്. ഇദ്ദേഹവുമായി ഇടപഴകിയ 11 നഴ്സിംഗ് സ്റ്റാഫുകളിലും 9 ഡോക്ടർമാരിലും കൊവിഡ്-19 ടെസ്റ്റുകൾ നടത്തി. എല്ലാവർക്കും നെഗറ്റീവായി. ഇതുമായി ബന്ധപ്പെട്ട് മറ്റ് പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.