തിരുവനന്തപുരം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അമ്മ പാർവതി അമ്മ നാണയ തുട്ടുകൾ ശേഖരിച്ചിരുന്ന പെട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. രണ്ടുവർഷം മുമ്പാണ് കടന്നപ്പള്ളിയുടെ അമ്മ മരിച്ചത്. അമ്മയോട് ഒരുപാട് അടുപ്പമുള്ള അദ്ദേഹം അമൂല്യ നിധി പോലെയാണ് ആ പെട്ടി സൂക്ഷിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.