dead-body

അബുദാബി: ഗൾഫിൽ നാല് മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിലും അബുദാബിയിലും രണ്ടു പേർ വീതമാണ് മരിച്ചത്. സാമൂഹ്യ പ്രവർത്തകൻ പി.കെ കരീം ഹാജി (62) അബുദബിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂർ തിരുവത്ര സ്വദേശിയായ കരീം ഹാജി, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, കെ.എം.സി.സി തുടങ്ങിയവയുടെ ഭാരവാഹിയായിരുന്നു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പ്രിൻസി റോയ് മാത്യുവും കൊവിഡ് ചികിത്സക്കിടെയാണ് അബുദാബിയിൽ മരിച്ചത്.അബുദബി ഇന്ത്യൻ സ്കൂൾ അദ്ധ്യാപികയായിരുന്നു.

ഇതോടെ യു.എ.ഇയിൽ മരിച്ച മലയാളികളുടെ എണ്ണം ഇരുപത്തിരണ്ടായി. പത്തനംതിട്ട ളാഹ ഇടയാന്മുള സ്വദേശി രാജേഷ് കുട്ടപ്പനാണ് കുവൈത്തിൽ മരിച്ചത്. അമ്പത്തിരണ്ട് വയസായിരുന്നു. ബദർ അൽ മുല്ല കമ്പനി ജീ‍വനക്കാരനായിരുന്ന രാജേഷ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.