തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് ഇന്ന് ഗവർണറുടെ അനുമതിക്കായി സംസ്ഥാന സർക്കാർ അയക്കും. ഹൈക്കോടതി വിധി മറികടന്നുള്ള സർക്കാർ ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കുമോ എന്നതാണ് ഇനി പ്രധാനം. സർക്കാർ തീരുമാനം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തെങ്കിലും ഓർഡിനൻസുമായി മുന്നോട്ട് പോകാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
ഹൈക്കോടതി വിധി മറികടന്നുള്ള സർക്കാർ ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കുമോ എന്നതാണ് ഇനി പ്രധാനം. തദ്ദേശ ഭരണ വാർഡ് വിഭജനത്തിനുള്ള നിയമ ഭേദഗതി റദ്ദാക്കി കൊണ്ടുള്ള ഓർഡിനൻസും ഗവർണറുടെ പരിഗണനയിലേക്ക് എത്തും. നേരത്തെ പുതിയ വാർഡുകൾ രൂപീകരിക്കാനുള്ള ഓർഡിനൻസ് ഗവണർ അംഗീകരിച്ചിരുന്നില്ല. ഈ രണ്ട് ഓർഡിനൻസുകളിലും ഇനി ഗവർണറുടെ നിലപാട് സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് നിർണായകമാണ്.