തൃശൂർ: തൃശ്ശൂർ പൂരം ചടങ്ങുകൾ ഒരു ആനയുടെ പുറത്ത് നടത്താൻ അനുമതി തേടി പാറമേക്കാവ് ദേവസ്വം ബോർഡ് ജില്ലാ ഭരണകൂടത്തെ സമീപിക്കും. അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. തൃശൂര്‍ ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗികളില്ലെന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോർഡ് ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. തിരുവമ്പാടി വിഭാഗം ഇതുവരെ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. എന്നാൽ ജില്ലാ ഭരണകൂടം ഈ ആവശ്യം അംഗീക്കരിക്കാനുളള സാധ്യത കുറവാണ്.
ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല്‍ ആളുകള്‍ നിയന്ത്രണം ലംഘിച്ച് എത്തിച്ചേരുമെന്നാണ് ആശങ്ക. രേഖാമൂലമുളള അപേക്ഷ ലഭിച്ചാല്‍ ഇതിന് മറുപടി നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനിടെ ജില്ലയിൽ നിന്നുളള മന്ത്രിമാര്‍ വഴി സമ്മര്‍ദ്ദം ചെലുത്തി അനുമതി വാങ്ങാനും നീക്കം നടക്കുന്നുണ്ട്.