തിരുവനന്തപുരം: സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലെറ്റുകൾ തുറക്കാൻ ഒരുങ്ങാൻ ബെവ്കോ എം.ഡിയുടെ നിർദ്ദേശം. മദ്യശാലകൾ തുറക്കാനുള്ള പത്തിന നിർദ്ദേശങ്ങൾ മാനേജർമാർക്ക് എം.ഡി നൽകി.സർക്കാർ നിർദ്ദേശം വരുന്ന മുറയ്ക്ക് ജീവനക്കാർ തയ്യാറാകണമെന്നാണ് മുന്നറിയിപ്പ്. നിർദ്ദേശം ലഭിച്ചാൽ ഉടൻ ഷോപ്പുകൾ തുറന്ന് അണുനശീകരണം നടത്തണം. ജീവനക്കാർ സാമൂഹ്യ അകലം പാലിക്കണമെന്നും ജീവനകാർക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.
നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവു വന്നാൽ മെയ് 4 മുതൽ തുറന്നു പ്രവർത്തിക്കാമെന്നാണ് ബീവറേജസ് കോർപറേഷൻ വിലയിരുത്തൽ. തുറന്നു പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകളുടെ മുന്നിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇക്കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഓഡിറ്റർമാർ പരിശോധനയിൽ ഉറപ്പുവരുത്തണമെന്നും എം.ഡി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് 24 മുതലാണ് ഔട്ട്ലെറ്റുകളും, ഗോഡൗണുകളും പൂട്ടിയത്. പിന്നീട് ഡോക്ടറുടെ കുറിപ്പടിയിൽ ഗോഡൗണുകളിൽ നിന്നു മദ്യം നൽകാൻ തീരുമാനിച്ചെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനായി അബ്കാരി ചട്ടങ്ങളിൽ സർക്കാർ ഭേദഗതിയും വരുത്തിയിരുന്നു
മദ്യശാലകൾ നാലിന് തുറക്കില്ലെന്ന് എക്സൈസ് മന്ത്രി
കോഴിക്കോട്: മദ്യശാലകൾ നാലാം തീയതി തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്‌ണൻ. തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങളാണ് ഉത്തരവിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു. നേരത്തെ സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലെറ്റുകൾ തുറക്കാൻ ഒരുങ്ങാൻ ബെവ്കോ എം.ഡിയുടെ നിർദ്ദേശം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. മദ്യശാലകൾ തുറക്കാനുള്ള പത്തിന നിർദ്ദേശങ്ങളാണ് മാനേജർമാർക്ക് എം.ഡി നൽകിയത്. സർക്കാർ നിർദ്ദേശം വരുന്ന മുറയ്ക്ക് ജീവനക്കാർ തയ്യാറാകണമെന്നായിരുന്നു മുന്നറിയിപ്പ്. നിർദ്ദേശം ലഭിച്ചാൽ ഉടൻ ഷോപ്പുകൾ തുറന്ന് അണുനശീകരണം നടത്തണം. ജീവനക്കാർ സാമൂഹ്യ അകലം പാലിക്കണമെന്നും ജീവനകാർക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.
.