വെഞ്ഞാറമൂട്:ഇടിമിന്നലിൽ ഗൃഹനാഥയ്ക്ക് പരിക്കേല്ക്കുകയും വീട്ടിലെ ഇലക്ട്രിക് മീറ്ററും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിക്കുകയും ചെയ്തു.മൂളയം മാരിയത്ത് തുണ്ടുവിള വീട്ടിൽ കൃഷ്ണൻകുട്ടിയുടെ വീട്ടിലാണ് അപകടമുണ്ടായത്.ഭാര്യ തങ്കമണിക്കാണ് (58) കൈയ്ക്ക് പൊള്ളലേറ്റത്.ചൊവ്വാഴ്ച രാത്രി ഒൻപതിനായിരുന്നു സംഭവം.ശക്തമായ ഇടിമിന്നലിൽ ഉഗ്രശബ്ദം കേൾക്കുകയും തീ പിടിച്ച് കത്തി നശിക്കുകയുമായിരുന്നു.