ചെന്നൈ: ഓൺലൈൻ ഭക്ഷണവിതരണ കമ്പനി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് ചെന്നൈ നഗരത്തെ കടുത്ത ആശങ്കയിലാക്കി. ലോക്ക് ഡൗൺ ആരംഭിച്ചതിനു ശേഷം ഇയാൾ നൂറിലധികം വീടുകളിൽ ഭക്ഷണം വിതരണം ചെയ്തിരുന്നു എന്ന് കണ്ടെത്തിയതതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
ഇത്രയും വീടുകൾ കണ്ടെത്തി ക്വാറന്റൈനിലാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പധികൃതർ വ്യക്തമാക്കി. എന്നാൽ ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുക പ്രയാസമാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്. ഇന്നലെ മാത്രം നഗരത്തിൽ രോഗികളായത് 94 പേരാണ്. കോയമ്പേട് മാർക്കറ്റിൽ മാത്രം 14 പേർക്ക് രോഗം കണ്ടെത്തി. രോഗികളുടെ എണ്ണം കൂടുന്നതിനാൽ തീവ്രബാധിത പ്രദേശങ്ങളിൽ നിയന്ത്രണത്തിന് ഒരിളവും നൽകേണ്ടെന്നാണ് അധികൃതരുടെ തീരുമാനം.
അതിനിടെ ഏറ്റവും കൂടുതൽ രോഗികളുള്ള ചെന്നൈയിലെ തൊണ്ടയാർപേട്ട്, റോയപുരം, തിരുവിക നഗർ, അണ്ണാനഗർ, കോടമ്പാക്കം, തേനാംപേട്ട്, എന്നിവടങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കൂടുതൽ ഐ.എ എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.ഇതുവരെ തമിഴ്നാട്ടിൽ 2162 പേർക്ക് രോഗം സ്ഥിരീകരിച്ചു.