സോൾ : ദക്ഷിണ കൊറിയയിലെ ഇചോൺ നഗരത്തിൽ നിർമാണത്തിലിരുന്ന വെയർഹൗസിൽ ഉണ്ടായ തീപിടിത്തത്തിൽ 38 മരണം. മരിച്ചവരെല്ലാം നിർമാണ തൊഴിലാളികളാണെന്നാണ് നിഗമനം. ബേസ്മെന്റിൽ ഇൻസുലേഷൻ ജോലികൾക്കിടയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 78ഓളം പേർ ഇവിടെയുണ്ടായിരുന്നുവെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. 10 പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. വൈകിട്ട് 6.40 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.