covid

ടോക്കിയോ: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ജപ്പാനിൽ അടിയന്തരാവസ്ഥ ഒരു മാസം കൂടി നീട്ടിയേക്കും. വെള്ളിയാഴ്ച വിദഗ്ദ്ധരുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ഷിൻസെ അബെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് അറിയുന്നത്.

രാജ്യ തലസ്ഥാനമായ ടോക്കിയോ അടക്കം ഏഴിടത്ത് ഏപ്രിൽ ഏഴിനാണ് പ്രധാനമന്ത്രി ഷിൻസെ അബെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടർന്ന് അനാവശ്യ യാത്രകളും അവശ്യ സാധനങ്ങൾ അല്ലാത്തവയുടെ വ്യാപാരവും നിറുത്തിവച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനം തടയാൻ ജനങ്ങൾ വേണ്ടത്ര ജാഗ്രത പാലിക്കാത്തതാണ് അടിയന്തരാവസ്ഥ നീട്ടുന്നതിനെപ്പറ്റി ആലോചിക്കുന്നത്.