test-kit-

തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ലാറ്റക്സ് നിര്‍മിച്ച കൊവിഡ് ദ്രുത പരിശോധന കിറ്റുകൾ ഗുണനിലവാര പരിശോധയിൽ പരാജയപ്പെട്ടു . പബ്ലിക് ഹെൽത്ത് ലാബില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ക്ക് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത് . കിറ്റുകള്‍ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസ്ഥാൻ ലാറ്റക്സ് ആരോഗ്യ സെക്രട്ടറിക്ക് കത്ത് നൽകി.

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനുമായി കരാറില്‍ വന്ന ശേഷമാണ് ഹിന്ദുസ്ഥാൻ ലാറ്റക്സിന്‍റെ കിറ്റുകൾ ക്ഷമത പരിശോധനക്ക് നൽകിയത് . പബ്ലിക് ഹെല്‍ത്ത് ലാബിലെ ആദ്യ പരിശോധനയില്‍ ഗുണനിലവാരം ഉറപ്പിക്കാനായില്ല . പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉള്ള കിറ്റുകളില്‍ ചില ബാച്ചുകള്‍ക്ക് ആണോ പ്രശ്നം എന്ന് കണ്ടെത്തേണ്ടതുണ്ട് . അതുകൊണ്ട് മറ്റ് ബാച്ചുകള്‍ കൂടി പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിക്കും . ഇതിനൊപ്പം ആലപ്പുഴയിലെ വൈറോളജി ലാബിലും പരിശോധന നടത്തും. ഹിന്ദുസ്ഥാൻ ലാറ്റക്സ് പരാജയപ്പെട്ടാൽ ടെണ്ടറില്‍ രണ്ടാമതെത്തിയ കൊറിയ ആസ്ഥാനമായ എസ് ഡി ബയോസെൻസറിൽ നിന്ന് കിറ്റുകളെത്തിക്കാനാണ് ശ്രമം. 30 കമ്പനികൾ പങ്കെടുത്ത ടെണ്ടറില്‍ 11 കമ്പനികളുടെ ഒരു പട്ടിക തയാറാക്കിയിട്ടുണ്ട് .