sangeetha-murder

കൊല്ലം: കൊല്ലം സ്വദേശിനിയായ ബ്യൂട്ടീഷ്യന്റെ കൊലപാതകത്തിൽ പ്രതിയിൽ നിന്ന് നിർണായക വിവരങ്ങൾപൊലീസിന് ലഭിച്ചതായി വിവരം.സാമ്പത്തിക ഇടപാടുകളും ഗർഭച്ഛിദ്രത്തിന് തയാറാകാത്തുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം എന്നാണ് റിപ്പോർട്ട്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസിൽ അറസ്റ്റിലായ പ്രതി മുപ്പത്തിരണ്ടുകാരനായ പ്രശാന്ത് പൊലീസിന് നൽകിയ മൊഴി.

കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന മുഖത്തല സ്വദേശിനി സുചിത്രയാണ് കൊല്ലപ്പെട്ടത്. സുചിത്രയെ പാലക്കാട്ടെ വാടക വീട്ടിൽ വച്ച് കൊലപ്പെടുത്തിയ ശേഷം വീടുകൾക്കുസമീപം കാടുപിടിച്ചുകിടക്കുന്ന പാടത്ത് കുഴിച്ചുമൂടുകയായിരുന്നു.ഇലക്ട്രിക് വയർ ഉപയോഗിച്ച് കഴുത്ത് വരിഞ്ഞുമുറുക്കിയാണ് കൊലപ്പെടുത്തിയത്.


താനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രശാന്തിന്റെ ഭാര്യയുടെ കുടുംബ സുഹൃത്തായിരുന്നു സുചിത്ര. പ്രശാന്തും സുചിത്രയും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നു.സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് ആ ബന്ധം വളരുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ സുചിത്ര ഗർഭിണിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.കീബോർഡ് ആർട്ടിസ്റ്റായ പ്രശാന്ത് പാലക്കാട്ടെ ചില സ്വകാര്യ സ്ഥാപനങ്ങളിൽ സംഗീത അദ്ധ്യാപകനായും ജോലിനോക്കുന്നുണ്ട്.


രണ്ടര ലക്ഷം രൂപയാണ് പ്രശാന്ത് സുചിത്രയ്ക്ക് നൽകാനുണ്ടായിരുന്നത്. ഈ സാമ്പത്തിക ഇടപാടുകളും ഗർഭച്ഛിദ്രത്തിന് തയാറാകാതെയിരുന്നതുമാണ് കെലാപാതകത്തിലേക്ക് പ്രശാന്തിനെ നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.
സുചിത്രയെ മാർച്ച് 18 നാണ് കാണാതാവുന്നത്. അന്ന് ഭർത്താവിന്റെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഇവർ കൊല്ലത്ത് നിന്ന് ആലപ്പുഴയിലേക്ക് പോയത്. രണ്ട് ദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോൺവിളി നിലച്ചു. തുടർന്ന് വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകി.