strike-

മലപ്പുറം: നിരോധനാജ്ഞ ലംഘിച്ച് മലപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രകടനം. ഇന്നുരാവിലെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് തൊഴിലാളികൾ സംഘടിച്ച് പ്രകടനം നടത്തിയത്. നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കാര്യംപറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും വിജിയിച്ചില്ല. അതോടെ ലാത്തിവീശി അന്യസംസ്ഥാനക്കാരെ പിരിച്ചുവിടുകയായിരുന്നു. ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്നു വ്യക്തമല്ല. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്.കൂടുതൽ കൂടുതൽ പൊലീസ് സ്ഥലത്ത്എത്തിയിട്ടുണ്ട്. പ്രകടനം നടത്താൻ ഇവരെ ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.