modi

ന്യൂഡൽഹി: രാജ്യത്ത് തുടരുന്ന ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകും. പ്രധാനമന്ത്രി നേരിട്ട് അടുത്ത നീക്കം പ്രഖ്യാപിക്കുമെന്നാണ് സൂചന. ലോക്ക് ഡൗൺ നീട്ടാനാണ് സാധ്യതയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ലോക്ക് ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വിദഗ്ധരും മന്ത്രിതല സമിതിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൂടുതൽ ഇളഴുകളോടെയാകും കേന്ദ്രം ലോക്ക് ഡൗൺ നീട്ടുകയെന്നാണ് വിവരം.

അതേസമയം കൊവിഡ് രോഗത്തെ നേരിടുന്നതിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞു. രാഹുൽ ഗാന്ധിയുമായി നടത്തിയ വീഡിയോ സംഭാഷണത്തിലായിരുന്നു പ്രതികരണം. അതേസമയം ഇന്ത്യയിൽ കൊവിഡ് പരിശോധനകൾ കൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.