തിരുവനന്തപുരം : നെട്ടയം മലമുകളിൽ സ്വന്തം ആട്ടോ റിക്ഷയിൽ ചാരായം എത്തിച്ചു നൽകുന്ന യുവാക്കളെ
എക്സൈസ് പിടികൂടി. പേരൂർക്കട മണലയം സ്വദേശികളായ വിനോദ് (33), അനുജൻ അരുൺ( 22) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 4 ലിറ്റർ മദ്യം പിടിച്ചെടുത്തു. കെട്ടിട നിർമ്മാണ തൊഴിലാളികളായിരുന്ന ഇവർ ആട്ടോറിക്ഷയിൽ നെടുമങ്ങാട്ടു നിന്ന് ചാരായം ശേഖരിച്ച് വില്പന നടത്തുകയായിരുന്നു. ഫോൺവഴി ബന്ധപ്പെടുമ്പോൾ ചാരായം എത്തിച്ചു നൽകും. 1500 രൂപയ്ക്ക് ലഭിക്കുന്ന ചാരായം 2500 രൂപയ്ക്കാണ് ഇവർ വിൽക്കുന്നത്. ഇവർക്ക് ചാരായം നൽകിക്കൊണ്ടിരുന്ന നെടുമങ്ങാട് സ്വദേശി ജോയി എന്നയാൾ ഒളിവിലാണ്.
എക്സൈസ് എൻഫോഴ്മെന്റ് ആൻഡ് ആന്റീനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്
സർക്കിൾ ഇൻസ്‌പെക്ടർ അനി കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പ്രിവന്റിവ് ഓഫീസർമാരായ എസ്. മധുസൂദനൻ നായർ, കൃഷ്ണരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, ജിതേഷ്, രാജേഷ്, ഷംനാദ് വനിതാസിവിൽ എക്സൈസ് ഓഫീസർമാരായ വിനീതറാണി, അഞ്ജന, ഡ്രൈവർ ജയകൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.