കൊൽക്കത്ത: കൊവിഡ് കാലത്ത് പാലിക്കേണ്ട സുരക്ഷാ നടപടികൾ പാലിക്കുന്നില്ലെന്ന പരാതിയുമായി കൊൽക്കത്തയിലെ നാരായാണ ആശുപത്രിയിലെ മലയാളി നഴ്സുമാർ. നേരത്തെ കൊവിഡ് ബാധ ആശുപത്രിയിൽ സ്ഥീരീകരിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം സ്വീകരിക്കേണ്ട സുരക്ഷ നടപടികൾ നടപ്പാക്കിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. നിരീക്ഷണം ശരിയായ രീതിയിൽ നടപ്പാക്കിയില്ലെന്നും ഇതോടെ ഒമ്പത് ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം വന്നുവെന്നുമാണ് ആരോപണം. രോഗലക്ഷണമുള്ള മറ്റു ജീവനക്കാരുടെ പരിശോധനാ കാര്യത്തിൽ പ്രതിസന്ധിയുണ്ടെന്നും മലയാളി നഴ്സുമാർ പറഞ്ഞു.