pic

തിരുവനന്തപുരം : ആട്ടോറിക്ഷയിൽ കറങ്ങി നടന്ന് ചാരായ വിൽപ്പന നടത്തിവന്ന സഹോദരൻമാരെ നാല് ലിറ്റ‌ർ ചാരായം സഹിതം എക്സൈസ് എൻഫോഴ്മെൻറ്റ് ആൻഡ് ആന്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. പേരൂർക്കട മണലയം വടക്കേക്കര വീട്ടിൽ ചന്ദ്രന്റെ മകൻ കണ്ണനെന്ന വിനോദിനെയും(33) വടക്കേ ചരുവിള വീട്ടിൽ മോഹനന്റെ മകൻ അരുണിനെയുമാണ്( 22) എക്സൈസ് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.ആർ മുകേഷ് കുമാറും സംഘവും നടത്തിയ പരിശോധനയിൽ മണലയം മലമുകൾ സെന്റ് ശാന്താൽ സ്കൂളിന് സമീപത്ത് നിന്നും കെ.എൽ.01 ബി.എൽ 2104 നമ്പർ പ്രൈവറ്റ് ആട്ടോറിക്ഷയിൽ ചാരായം വിൽക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 4 ലിറ്റർ ചാരായവും ചാരായ വിൽപ്പന നടത്തിയ 160 രൂപയും കണ്ടെത്തി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എസ്. മധുസൂദനൻ നായർ , കൃഷ്ണരാജ് സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, ജിതേഷ് , രാജേഷ് ,ഷംനാദ്, വനിതാ സ.ഇ.ഒമാരായ വിനീതറാണി,അഞ്ജന എക്സൈസ് ഡ്രൈവർ ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.