ന്യൂഡൽഹി: മേയ് മാസം മദ്ധ്യത്തോടെ വിമാന സർവീസുകൾ ഭാഗികമായി പുനഃരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എയർ ഇന്ത്യ. പൈലറ്റുമാരോടും കാബിൻ ക്രൂ അംഗങ്ങളോടും പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ എയർ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്കായുള്ള ഗതാഗത സുരക്ഷാ പാസുകൾക്കായും എയർ ഇന്ത്യ ശ്രമമാരംഭിച്ചിട്ടുണ്ട്.
മേയ് മദ്ധ്യത്തോടെ 25 ശതമാനം മുതൽ മുതൽ 30 ശതമാനം വരെ സർവീസുകൾ വീണ്ടും തുടങ്ങാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിൽനിന്നും മറ്റുമുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനുവേണ്ടി തയ്യാറായി നിൽക്കാൻ നേരത്തെ കേന്ദ്ര സർക്കാർ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.